Sunday, December 06, 2009

ഈ ലൊകം ...അല്ല ഈ കൊല്ലം കഴിയാറാവുന്നു.....
ജീവിതത്തിൽ കൊല്ലത്തിനു ഒന്നും പ്രസക്തി ഇല്ലായിരിക്കാം...മാധ്യമങ്ങളെ പൊലെ കൊല്ലം കണക്കാക്കിയ ഓർമകൾ അല്ലല്ലൊ വരുന്നത്...അനുഭവങ്ങളും അല്ല.....
എന്താണീ കൊല്ലം പ്രത്യെകിച്ച് സംഭവിച്ചത്...
വ്യക്തിജീവിതത്തിൽ ഒരു ട്രാൻസ്ഫർ,കുട്ടികൾ ദൂരെ പൊകൽ ഒക്കെ ആവും..
അല്ലാതെയൊ?
വായിച്ച കവിതകൾ?
പ്രധാന പുസ്തകം>
എന്തൊ എല്ലാം മൂടിക്കെട്ടി ഇരിക്കുന്നു...

Thursday, January 01, 2009

2009 പുതുക്കൊല്ലം

പുതുക്കൊല്ലം അല്ലെ
എന്തെംകിലും എഴുതണ്ടെ ന്നാണെങ്കില്‍ കേരളത്തിലുള്ള മദ്യത്തെ ...മദ്യപാനശീലത്തെ പറ്റിയാ ഓര്‍മ വരുന്നെ.
എത്ര വെഗം മടുക്കുന്നൂ ‘എന്നു ചുള്ളിക്കാടു എഴുതിയ പൊല്‍ ഉള്ള പാര്‍റ്റികള്‍,നവവത്സര കാര്‍ണിവലുകള്‍...കൊച്ചി ഒരപരിചിത പ്രദേശം ആയിരിക്കുന്നു.....
കാലിന്നടിയിലൂടെ കാലം മാറി വരുന്നു......വൈലൊപ്പിള്ളി ഈ പരിവര്‍ത്തനതെ പറ്റി എന്തെഴുതും?
കലൂര്‍ മാറിയ മാറ്റം!
അപ്പൊ ശരി

Tuesday, November 25, 2008

പോറ്റിസാറിന്റെ [ചെങ്ങാരപ്പിള്ളി പരമെശ്വരന്‍ പോറ്റി] ചരമവാര്‍ഷികച്ചടങ്ങിനു പൊയതും 23 നു തന്നെ.
കണ്ണുകള്‍ നിറഞ്ഞു വന്നു.....സാര്‍ എന്തിനിത്ര വേഗം പൊയി എന്ന ഉത്തരമില്ലാ ചൊദ്യം.
സാര്‍ ശബ്ദരൂപത്തിലും സ്റ്റുഡിയൊയില്‍ അശരീരിയായും ഈ വര്‍ഷ്ങ്ങളില്‍ ഒക്കെ ഉണ്ടായിരുന്നു.വായിച്ച പുസ്തകങ്ങള്‍ കവിതകള്‍ സ്വന്തം ആലൊചനകള്‍ ഇതൊക്കെ സാര്‍ പങ്കു വെക്കുമായിരുന്നു.ഞങ്ങള്‍ ഒരേ പ്രായക്കാര്‍.എന്നാല്‍ ജീവിതാനുഭവങ്ങളില്‍ സാര്‍ വളരെ മുന്നില്‍ ആയിരുന്നു.
തിരു കൊച്ചി രാഷ്ട്രീയം,ചരിത്രം,സാഹിത്യം,സംസ്കാരം എന്നിവ സാറിന്റെ രക്തനാഡികള്‍ ആയിരുന്നു.
സാര്‍ ചിലപ്പൊ പൂണൂലിടുമായിരുന്നു.എന്നാലും പോറ്റിയൊ സവര്‍ണനൊ അത്തരം പാരമ്പര്യ പ്രഘൊഷകനുമായിരുന്നില്ല.മറ്റു പാരമ്പര്യങ്ങ്ങ്ങള്‍ അനുഭവങ്ങള്‍ മാത്രം അഭിമാനത്തൊടെ ഉയര്‍തിക്കാട്ടി.
മാത്രുഭൂമി വായന,ജനയുഗം, സി പി ഐ ,ആര്‍ എസ് പി,രാഷ്റ്റീയ ചായ്‌വുകള്‍ ,കാമ്പിശ്ശെരി, കെ ബാലക്രിഷ്ണന്‍,ക് അചുതമെനൊന്‍ ..അങ്ങനതെ ഒഴുക്കുകള്‍.
സമ്പന്നതയല്ലാ ഇല്ലായ്മയുമല്ലായിരുന്നു പ്രധാനം.....കേരളം എന്ന പ്രബുദ്ധ ജനതയുടെ ഹ്രിദയം.....എനിക്കു സാറിനെ മുഴുവനായി അറിയില്ലാ..പക്ഷെ അറിഞ്ഞ സാര്‍ ......എനിക്കു കണ്ണൂകള്‍ അടയ്ക്കാനും വയ്യ..തുടക്കാനും വയ്യ.....
ആദു [ആര്‍ദ്ര ]എന്റെ മകള്‍ പറയുന്നു,,,ഞാന്‍ പൊളിറ്റിക്സ് എടുത്തതു പോറ്റി സാര്‍ ഉള്ളപ്പൊളായിരുന്നെംകില്‍ എന്നു...ചിന്താവിഷ്ടയായ സീതയിലെ ചില വരികള്‍ ചൊല്ലി പറയുന്നു...പോറ്റിസാര്‍ പറഞപ്പൊഴാ എനിക്കിതു ഉള്ളില്‍ കേറിയതു....
എന്റെ എല്ലാ സങ്കടവും പക്ഷെ .........

Sunday, November 23, 2008

i saw a film vacas[means cows]to day .[23 11 08 ]cochin film society screened it in ekm savitha theatre.
its spanish[ 1992 ]directed by juliomedem .it begins in late part of 19th century.
fighting in the trenches at Biscay in 1875 and ends in 1935 0r so.Manuel iriguibel an expert aizcolari [competion log cutter] somehow escapes the war in 1875.carmelo Mendiluze his neighbor dies in the war....actually panicking under fire Manuel drops to the ground and smears himself with blood gushing hot frm the neck of mortally wounded Mendiluze.only a cows` still gaze sees his escape.
the story goes through many generations..the log cutting competition was a big affair then its surprising that a aizcolari has fame as a champion and wealth!is it now prevalent in spain?who knows?
the logcutting is very different frm indian style of log cutting.big tree trunks were cut just like doing n inner carving...its good to see but what abt nature?
Manuel paints cows and all cows have very sweet names....i forgot the names now!
and the agricultural life ,rearing cows n connected jobs are portrayed beautifully in the film.along goes the loves and lusts of the people live in thatcountryside.the coming of camera,car etc r also shown as life changing in outside world.
the film has a live show of a cow having labour pains and all the family helping it....its also very much different frm our kerala style.Manuel sees all generations and when he sees many natural processes thru the lenses of camera[of lizard ,grasshopper]he says "its very important.its very much important it most important'etc.the cows and the portraits of cows he makes r symbols of a life closely connected with NATURE.when the cow falls ill he feeds poisonous mushrooms to reduce its pain n kills it.
i liked the film much.
dirctor Julio Medem [born in 1958]is one of the most important and original spanish film makers.
there were only 10 or 12 viewers for this film .the screeing was video. normally sunday morning shows r crowded ..but today what happened to all these people?

Sunday, November 16, 2008

എനിക്കു വല്ലാത്ത ശൂന്യത തൊന്നുന്നു.ഒന്നും ചെയ്യാനില്ലാത്ത പോലെ.മധ്യവയസ്സിന്റെ പ്രശ്നമാണൊ? ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടാണു ഇങനെ എന്നു സി ആര്‍ എന്‍ പറയുന്നു.എനിക്കു ഒരു പ്രശ്നവും ഇല്ലാ...എല്ലാം നല്ല പൊലെ പോണു..പിന്നെന്തിനാ ബെജാര്‍ എന്നു എന്നും ഞാന്‍ എന്നൊടു തന്നെ പറയുന്നു.

മറ്റുള്ളവരില്‍ നിന്നു ഒരു പരിധി വരെ മാത്രമെ ഊര്‍ജ്ജം കിട്ടൂ..നമുക്കു വെണ്ട ചാലകശക്തി നമ്മുടെ ഉള്ളിലെ സൂര്യന്‍ തന്നെ എന്നു എന്നും രാവിലെ ഞാന്‍ പിറുപിറുക്കുന്നു.പക്ഷെ ഓടാന്‍ പൊയിട്ടു നടക്കാന്‍ പൊലും പറ്റുന്നില്ല.മുറ്റത്തു പൂക്കാത്ത ഒരു മുല്ല ഉണ്ടു...അതിനെ പൂവിടീപ്പിക്കാന്‍ ഒന്നു തടമെടുക്കണം നാളെ ...എല്ലാം നാളെ നാളെ നീളെ നീളെ....

സുചി കുട്ടികളെ പറ്റി മാധ്യമത്തില്‍ [14 ലെ പത്രം] എഴുതിയതു വായിചു.അതെ..ഇപ്പഴും ശിശുദിനമായാല്‍ ചാച്ചാ നെഹ്രു കുട്ടികളെ സ്നെഹിച്ചിരുന്നൂ എന്നു പറയുന്ന തലമുറയാണു നാം.എനിക്കു വല്ലായ്ക തോന്നുന്നൂ....വീടു നാടു ജൊലി കൂലി എന്നിവയുടെ എല്ലാം പൊരുള്‍ മാറീട്ടുണ്ടു എന്നു തൊന്നുന്നു.

പ്രണയവും..വയസ്സും ബന്ധപ്പെടുത്തുന്ന പഴഞ്ചന്‍ ശീലം മാറ്റിയാല്‍ ഞാന്‍ കൊറെ ക്കൂടി സന്തൊഷവതി ആകുമൊ?ആര്‍ക്കറിയാം?

Tuesday, October 21, 2008

പ്യാസാ എന്ന ഹിന്ദി ചിത്രം

പ്യാസാ എന്ന ഹിന്ദി ചിത്രം കണ്ടു.എതു കൊല്ലം എന്നു മനസ്സിലായില്ല.53 ഓ 54ഓ.പ്രൊഡൂസറും സംവിധായകനും ഗുരുദത്ത് ആണ്,മുഖ്യ് നടനും.
റഫി,ലതാ മങെഷ്കര്‍, ഗീതാ ദത് എന്നിവര്‍ പാടിയിരിക്കുന്നു.സഹിര്‍ ലുധിയാന്വി എസ് ഡീ ബര്‍മന്‍.....അങ്ങനെ.
എനിക്കു കാമറാ ആരുടെതെന്നു ഓറ്മയില്ലാ.ഞാന്‍ ഡയറിയില്‍ എഴുതി വെചിട്ടുണ്ടു.പക്ഷെ അതിലും നന്നായി അതിന്റെ ഭങി മനസ്സിലുണ്ടു.
ശരതാണു അതു തന്നതു.[എന്റെ ഓഫിസിലെ ശരത്ത് ]പക്ഷെ ശരത്ത് പറ്ഞ്ഞ പോലെ അതെന്നെ സ്പര്‍ശിചില്ല.വഹിദാ റഹ് മാന്റെ ലാവണ്യം ആ ചിത്രത്തിനു മിഴിവു കൊടുക്കുന്നു.ഇന്നു അല്‍ഭുതകരം എന്നു പറയാവുന്ന എന്നാല്‍ പത്തിരുപതു വര്‍ഷം മുന്‍പു വരെ കൊഴപ്പമില്ലാത്ത ഒരുപ്രമെയം -----അതായതു കവിയാണു കവിത എഴുത്താണു ഇതിലെ നടുബിന്ദു.
പഴയ കാലം ആയതല്ലാ കാര്യം അതു പുരുഷന്റെ നന്മ്തിന്മകളുടെ മരം ആണു എന്നതാണു കാരണം അതും കാല്‍പ്പനികനായ പരാജയപ്പെട്ട പുരുഷന്‍.
എന്തു കൊണ്ടു അയാള്‍ ജീവിതത്തില്‍ വിജയിചില്ലാ അതിനു കാരണക്കാരി ആദ്യ കാമുകി ആണോ?കലാകാരന്‍,കവി ,വിപ്ലവകാരി എല്ലാവരും എല്ലില്ലാത്ത കാല്‍പ്പനികരാണോ?അതെ എന്നു പറയുന്ന പാരമ്പര്യം ആണു പ്യാസയിലും.
എന്തൂട്ട്ണാ ഇതു ഇങ്ങനെ ഒരു ലൊകം?

23 10 08 i wrote about pyasa but i couldnt answer why i didnt find this film truthful.sarath told me iam analysing an old film in a modern perspective....is it correct?we dont analyse intentionally when we sit to see the film.the totality of me cooly aand silently do the analysis....the artists and art are to say why did they are what they are.But the poet doesent exists as a poet,he likes to do manual work but we are not convinced....he doesent love the call girl who tries to help.neither can he love his exlover who is a wife now.

no i think pyasa is a jumbled tale of artists life which is not at all convincing artistically or in depths of our heart.

Sunday, October 19, 2008

ഇന്ന് 2008 ഒക്റ്റൊബര്‍ 20

ഇന്നലെ ചിത്രയുടേ വിവാഹത്തിനു പൊയി.ചിത്രയെ കാണുമ്പൊഴൊക്കെ അഫന്റമ്മയെ ഓര്‍ത്തു.

അപ്പൊ പഴയ കാലവും ഓര്‍ത്തു.ഓര്‍ക്കാന്‍ അധികമൊന്നും ഇല്ലാത്തവരാണു സ്ത്രീകള്‍ എന്നു എല്ലാവരും പറയും.പക്ഷെ ചില കാര്യങ്ങളില്‍ സ്ത്രീകളുടേ ഓര്‍മ ആഴമുള്ളതാണു.സ്വന്തം നാടും വീടും ചെറുപ്പത്തിലേ വിട്ടു പൊരുന്നവര്‍ പ്രത്യെകിചും ആ ഓര്‍മകള്‍ മണ്ണാഴത്തിലെ നീരുറവ പൊലെ കൊണ്ടു നടക്കും.

തെക്കെപ്പാട്ടെ ലീലെടത്തിയുടെ ദൈവത്തൊടൊപ്പം എന്ന പുസ്തകം അങ്ങിനെ ആവാം ഉണ്ടായതു.
പിന്‍കവറില്‍ ജീവചരിത്രസൂചിക ഉണ്ട്. ജനനം 1936 മാര്‍ചില്‍ .17 ആമത്തെ വയസ്സില്‍ വിവാഹം ചെയ്ത് വന്നതാണു തെക്കെപ്പാട്ട് മനയിലെക്കു. വിവാഹത്തിനു മുന്‍പേ മാത്രുഭൂമി ബാലപംക്തിയില്‍ എഴുതിയിരുന്നു.പിന്നീടൂ 2005ല്‍ ഭര്‍താവു വാസുദേവന്‍ നമ്പൂതിരി മരിച്ചതിനു ശേഷം എകാന്തത കൊണ്ടാണു കവിതയിലെക്കു വീണ്ടും തിരിഞ്ഞതു.
ദൈവത്തോടൊപ്പം എന്ന കവിത footprints എന്ന ഇംഗ്ലീഷ് ഗദ്യഭാഗതിന്റെ കവിതയുടെ രൂപത്തിലുള്ള വിവര്‍ത്തനമാണ്.
കണ്ടെന്‍ കിനാവില്‍ ഞാന്‍ ദൈവവുമൊന്നിചു
വങ്കടല്‍ തീരത്തൊരു നാ‍ള്‍ നടപ്പതായ്............എന്നാരംഭിക്കുന്ന ആദ്യകവിത തന്നെ അനായാസ രചന കൊണ്ട് തെളിഞ്ഞിരിക്കുന്നു.ഒപ്പം നടക്കുന്ന ദൈവത്തിന്റെ കാലടിപ്പടുകള്‍ ചിലപ്പൊള്‍ കാണാനില്ല.ദൈവമേ ആപല്‍ഘട്ടത്തില്‍ എന്നെ കൈവെടിയുകയാണല്ലെ എന്ന ചൊദ്യതിനു ഉതതരം ഇതാണു.”നിന്നെ തോളില്‍ എടുത്തു നടന്നതിനാലാണു ഒരു കാലടിപ്പാടു മാത്രം കാണുന്നതു.ഇതു ലീലെടത്തിയുടെ ജീവിത് ദര്‍ശനം കൂടി അല്ലെ?
ഗോപികാ ക്രിഷ്ണന്‍ ,എന്നു കാണും എന്നീ കവിതകള്‍ അയത്നസുന്ദര രചനകളാ‍ണു .പുതുതായി ഒന്നും അവകാശപ്പെടാനില്ലെംകിലും തെളീഞ കവിതയാണു.ഭൂമി കരയുന്നു,ഹര്‍താലും ബന്ദും സമരങ്ങളും എന്നിങ്ങനെ സാമൂഹ്യബൊധമുള്ള കവിതകളും ഉണ്ടു.
കുട്ടിക്കാലത്തു എനിക്കൊരിക്കലും ലീലെടതിയുടെ കാവ്യബൊധത്തെ പറ്റി അറിയില്ലായിരുന്നു.എന്റെ അഫന്‍ അതായതു ഇന്നലെ വിവാഹിതയായ ചിത്രയുടെ അമ്മ ഹെനയുടെ അചന്‍ ആയിരുന്നു അന്നു കാവ്യതാല്പര്യം കാണിചിരുന്ന ഒരാള്‍.എന്തായാലും ദൈവത്തൊടൊപ്പം എനിക്കു ഒരു തരം വായനാസുഖം തന്നു.

Thursday, October 09, 2008

i think i can begin blogging again on this vidyarambham day.....but my mind is silent n fingers r also silent....
let us wait

Saturday, May 24, 2008

AFTER all these days i feel so embarassed to enter this space.. its truth...i forgot the passwordthe "open sesame "of this magic cave....!!!!..meanwhile years,months and days passed away.....its like going through a dark long corridor.....a space of absence....nil..vaccum....or now i feel a usage of our great poet Kalidasa...".sancharinee deepasikheva raathrou...." when cars/trains go through long tunnels also we feel the same...anyway am happy am back.....thank you all

Friday, April 28, 2006

elections and kamala suraiyya

there always is a problem...writers,poets and politicians...a strange but normal bundle.and almost all great writers had their own political convictions.in india and everywhere there are famous politicians cum writers....not only in writing but all creative spheres politics is there.in living or going to a hospital or travel by bus,train you are entering a certain politics...but common people dont think about it.
madhavikkutty[kamla suraiiyya or kamla das] created her own politics in worlds of woman and word. sometimes people say she doesent know what is actual politics...sometimes they wonder how can she be so ignorant as to celebrate atomic explosions and explorations of india.....but she actually has an inner power to grasp truth and transmit truth.its not a politics of dates and electiond primeministers presidents and parties...its a knowledge which knows 'something is rotten in denmark'
i believe in her transparency and truth

Tuesday, April 25, 2006

its not easy to write this...an open diary.let us call an edited diary.it lacks the truthfulness of a diary and beauty of a created piece.

but what is truth?is it written document of our inner and outer life?can we know our own truths?there is a strong urge in everybody to justify ourselves...the strong emotions...love ,hatred,jealousy,posessiveness,loneliness,laziness,oversubjectivity,over sentimentalism.....these are to be avoided in your life and artwork...they say.but when we take out or remove the turbulence what is left?

the silent murmur of withdrawing waves,wet sand ...is this enough?


edasseri

as the article idasseri and patrick kavanagh was published pn gopikrishnan called me.
he said aasan and idasseri has opened many new roads,ways or vistas in writing.
i liked the following thinking of gopi.
idasseris poems are written while walking thru roads,small thickets and village streets[vazhi,idavazhi]its not poems written before a table sitting and brooding.
the thing is that thru his poems travels people values and even celestial beings..animals and anxities......
its true to the core i think.
bimbisarante idayan,pengal,kaavile pattu,......in all most all poems people and landscapes and emotions travel.....akrroran,gopis,krishnan,maarkandeyan,budhan,nellukuthukari paaru,pengal in vivahasammanam......no body is stagnant....and people without land,[kudiyirakkappettavar]evacuated from their own house,land and village they are compelled to travel with out end they are never rehabilitated.
i think that observation is very brilliant,may be life itself travels thru that

Sunday, April 23, 2006

i got many things to say today.
i was about to write the other poems OTTA
a woman is lying on a double bed bed is scattered with books,journals,comb ....she i sreading.her young daughter is sitting on carpet playing with dolls.and the house was looked as empty...silent.
she is single now and she enjoys the freedom.
how do you feel?iask.but she only smiles.such a charming smile as we smile when we are children.
what is the meaning of ot?she wont say but we should find out.
if i write all this like an open thought will my poems will be left unborn?as if my poems are important to all!
iwas reading o v vijayans stories also and a strange thing happens.i read a word koyyakka and i was moved..it s perakka i think.[guvava] but in my school we used to say koyyakka....my eyes were filled with tears!

Friday, April 21, 2006


a day passed away.yesterday i wrote a poem.its a part of a longer poem otta on single woman.today life creates more and more single woman oriented families.why?divorces are becoming more prevalent .widows and separated women give support to their children singly.most wmen dont get family support.
there are women who love to remain unmarried.young girls working in media ITfield fashion designing,tvsoaps etc think either they wont get an adjusting husband or its better to be alone.is family a comfort to man and responsibility to women?and woman loves to live with another woman who will cook and help in house keeping.in cities its more convenient.
igo to office now,travelling with an "oonnuvadi" is embarassing....rroads are longer iam heavier my feet legs all feel like chained..or rather heavy like iron beams.
to cross the road is difficult.iam panicked.two days i crossed with a help then stepped on cautiously.this slight variation in health,speed and inner welfare makes a wide gap.ill manage this.but iam thinking abouts lots of people seriously disabled or mutilated.
by the way,poet sachidandan puzhankara asked me to give voice to a documentary.i agreed readily.he came with dr manoj who is a neuro surgeon in chalakkudy. i went to studio canvas read the scrit.
the poem appu included is very toudhing sachi wrote it.he wanted me to dub appus mothers scream...scream of a son lost mother.i was afraid...but i screamed like my soul is transformed and strange noises leapt out from my throat.

o god.......
iam happy also because at leat iam an artist.!

Monday, April 17, 2006

today ppramachandran s joseph came and we created this new blog.the word blog itself was new to me.about newness....why dont why cant we create new selves? me and joseph discussed this.why life is stagnant?
life is not still.it has an actual inherent flow of change...but...

Welcome

Welcome to my world of poetry.