എനിക്കു വല്ലാത്ത ശൂന്യത തൊന്നുന്നു.ഒന്നും ചെയ്യാനില്ലാത്ത പോലെ.മധ്യവയസ്സിന്റെ പ്രശ്നമാണൊ? ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടാണു ഇങനെ എന്നു സി ആര്‍ എന്‍ പറയുന്നു.എനിക്കു ഒരു പ്രശ്നവും ഇല്ലാ...എല്ലാം നല്ല പൊലെ പോണു..പിന്നെന്തിനാ ബെജാര്‍ എന്നു എന്നും ഞാന്‍ എന്നൊടു തന്നെ പറയുന്നു.
മറ്റുള്ളവരില്‍ നിന്നു ഒരു പരിധി വരെ മാത്രമെ ഊര്‍ജ്ജം കിട്ടൂ..നമുക്കു വെണ്ട ചാലകശക്തി നമ്മുടെ ഉള്ളിലെ സൂര്യന്‍ തന്നെ എന്നു എന്നും രാവിലെ ഞാന്‍ പിറുപിറുക്കുന്നു.പക്ഷെ ഓടാന്‍ പൊയിട്ടു നടക്കാന്‍ പൊലും പറ്റുന്നില്ല.മുറ്റത്തു പൂക്കാത്ത ഒരു മുല്ല ഉണ്ടു...അതിനെ പൂവിടീപ്പിക്കാന്‍ ഒന്നു തടമെടുക്കണം നാളെ ...എല്ലാം നാളെ നാളെ നീളെ നീളെ....
സുചി കുട്ടികളെ പറ്റി മാധ്യമത്തില്‍ [14 ലെ പത്രം] എഴുതിയതു വായിചു.അതെ..ഇപ്പഴും ശിശുദിനമായാല്‍ ചാച്ചാ നെഹ്രു കുട്ടികളെ സ്നെഹിച്ചിരുന്നൂ എന്നു പറയുന്ന തലമുറയാണു നാം.എനിക്കു വല്ലായ്ക തോന്നുന്നൂ....വീടു നാടു ജൊലി കൂലി എന്നിവയുടെ എല്ലാം പൊരുള്‍ മാറീട്ടുണ്ടു എന്നു തൊന്നുന്നു.
പ്രണയവും..വയസ്സും ബന്ധപ്പെടുത്തുന്ന പഴഞ്ചന്‍ ശീലം മാറ്റിയാല്‍ ഞാന്‍ കൊറെ ക്കൂടി സന്തൊഷവതി ആകുമൊ?ആര്‍ക്കറിയാം?