ഇന്ന് 2008 ഒക്റ്റൊബര്‍ 20
ഇന്നലെ ചിത്രയുടേ വിവാഹത്തിനു പൊയി.ചിത്രയെ കാണുമ്പൊഴൊക്കെ അഫന്റമ്മയെ ഓര്‍ത്തു.
അപ്പൊ പഴയ കാലവും ഓര്‍ത്തു.ഓര്‍ക്കാന്‍ അധികമൊന്നും ഇല്ലാത്തവരാണു സ്ത്രീകള്‍ എന്നു എല്ലാവരും പറയും.പക്ഷെ ചില കാര്യങ്ങളില്‍ സ്ത്രീകളുടേ ഓര്‍മ ആഴമുള്ളതാണു.സ്വന്തം നാടും വീടും ചെറുപ്പത്തിലേ വിട്ടു പൊരുന്നവര്‍ പ്രത്യെകിചും ആ ഓര്‍മകള്‍ മണ്ണാഴത്തിലെ നീരുറവ പൊലെ കൊണ്ടു നടക്കും.
തെക്കെപ്പാട്ടെ ലീലെടത്തിയുടെ ദൈവത്തൊടൊപ്പം എന്ന പുസ്തകം അങ്ങിനെ ആവാം ഉണ്ടായതു.
പിന്‍കവറില്‍ ജീവചരിത്രസൂചിക ഉണ്ട്. ജനനം 1936 മാര്‍ചില്‍ .17 ആമത്തെ വയസ്സില്‍ വിവാഹം ചെയ്ത് വന്നതാണു തെക്കെപ്പാട്ട് മനയിലെക്കു. വിവാഹത്തിനു മുന്‍പേ മാത്രുഭൂമി ബാലപംക്തിയില്‍ എഴുതിയിരുന്നു.പിന്നീടൂ 2005ല്‍ ഭര്‍താവു വാസുദേവന്‍ നമ്പൂതിരി മരിച്ചതിനു ശേഷം എകാന്തത കൊണ്ടാണു കവിതയിലെക്കു വീണ്ടും തിരിഞ്ഞതു.
ദൈവത്തോടൊപ്പം എന്ന കവിത footprints എന്ന ഇംഗ്ലീഷ് ഗദ്യഭാഗതിന്റെ കവിതയുടെ രൂപത്തിലുള്ള വിവര്‍ത്തനമാണ്.
കണ്ടെന്‍ കിനാവില്‍ ഞാന്‍ ദൈവവുമൊന്നിചു
വങ്കടല്‍ തീരത്തൊരു നാള്‍ നടപ്പതായ്............എന്നാരംഭിക്കുന്ന ആദ്യകവിത തന്നെ അനായാസ രചന കൊണ്ട് തെളിഞ്ഞിരിക്കുന്നു.ഒപ്പം നടക്കുന്ന ദൈവത്തിന്റെ കാലടിപ്പടുകള്‍ ചിലപ്പൊള്‍ കാണാനില്ല.ദൈവമേ ആപല്‍ഘട്ടത്തില്‍ എന്നെ കൈവെടിയുകയാണല്ലെ എന്ന ചൊദ്യതിനു ഉതതരം ഇതാണു.”നിന്നെ തോളില്‍ എടുത്തു നടന്നതിനാലാണു ഒരു കാലടിപ്പാടു മാത്രം കാണുന്നതു.ഇതു ലീലെടത്തിയുടെ ജീവിത് ദര്‍ശനം കൂടി അല്ലെ?
ഗോപികാ ക്രിഷ്ണന്‍ ,എന്നു കാണും എന്നീ കവിതകള്‍ അയത്നസുന്ദര രചനകളാണു .പുതുതായി ഒന്നും അവകാശപ്പെടാനില്ലെംകിലും തെളീഞ കവിതയാണു.ഭൂമി കരയുന്നു,ഹര്‍താലും ബന്ദും സമരങ്ങളും എന്നിങ്ങനെ സാമൂഹ്യബൊധമുള്ള കവിതകളും ഉണ്ടു.
കുട്ടിക്കാലത്തു എനിക്കൊരിക്കലും ലീലെടതിയുടെ കാവ്യബൊധത്തെ പറ്റി അറിയില്ലായിരുന്നു.എന്റെ അഫന്‍ അതായതു ഇന്നലെ വിവാഹിതയായ ചിത്രയുടെ അമ്മ ഹെനയുടെ അചന്‍ ആയിരുന്നു അന്നു കാവ്യതാല്പര്യം കാണിചിരുന്ന ഒരാള്‍.എന്തായാലും ദൈവത്തൊടൊപ്പം എനിക്കു ഒരു തരം വായനാസുഖം തന്നു.
2 comments:
പരിചയപ്പെടുത്തലിനു നന്ദി.ആരാണ് പ്രസാധകര്‍?
അതു അവര്‍ തന്നെ പുറത്തിറക്കിയതാണു.നന്ദി
Post a Comment