Tuesday, November 25, 2008

പോറ്റിസാറിന്റെ [ചെങ്ങാരപ്പിള്ളി പരമെശ്വരന്‍ പോറ്റി] ചരമവാര്‍ഷികച്ചടങ്ങിനു പൊയതും 23 നു തന്നെ.
കണ്ണുകള്‍ നിറഞ്ഞു വന്നു.....സാര്‍ എന്തിനിത്ര വേഗം പൊയി എന്ന ഉത്തരമില്ലാ ചൊദ്യം.
സാര്‍ ശബ്ദരൂപത്തിലും സ്റ്റുഡിയൊയില്‍ അശരീരിയായും ഈ വര്‍ഷ്ങ്ങളില്‍ ഒക്കെ ഉണ്ടായിരുന്നു.വായിച്ച പുസ്തകങ്ങള്‍ കവിതകള്‍ സ്വന്തം ആലൊചനകള്‍ ഇതൊക്കെ സാര്‍ പങ്കു വെക്കുമായിരുന്നു.ഞങ്ങള്‍ ഒരേ പ്രായക്കാര്‍.എന്നാല്‍ ജീവിതാനുഭവങ്ങളില്‍ സാര്‍ വളരെ മുന്നില്‍ ആയിരുന്നു.
തിരു കൊച്ചി രാഷ്ട്രീയം,ചരിത്രം,സാഹിത്യം,സംസ്കാരം എന്നിവ സാറിന്റെ രക്തനാഡികള്‍ ആയിരുന്നു.
സാര്‍ ചിലപ്പൊ പൂണൂലിടുമായിരുന്നു.എന്നാലും പോറ്റിയൊ സവര്‍ണനൊ അത്തരം പാരമ്പര്യ പ്രഘൊഷകനുമായിരുന്നില്ല.മറ്റു പാരമ്പര്യങ്ങ്ങ്ങള്‍ അനുഭവങ്ങള്‍ മാത്രം അഭിമാനത്തൊടെ ഉയര്‍തിക്കാട്ടി.
മാത്രുഭൂമി വായന,ജനയുഗം, സി പി ഐ ,ആര്‍ എസ് പി,രാഷ്റ്റീയ ചായ്‌വുകള്‍ ,കാമ്പിശ്ശെരി, കെ ബാലക്രിഷ്ണന്‍,ക് അചുതമെനൊന്‍ ..അങ്ങനതെ ഒഴുക്കുകള്‍.
സമ്പന്നതയല്ലാ ഇല്ലായ്മയുമല്ലായിരുന്നു പ്രധാനം.....കേരളം എന്ന പ്രബുദ്ധ ജനതയുടെ ഹ്രിദയം.....എനിക്കു സാറിനെ മുഴുവനായി അറിയില്ലാ..പക്ഷെ അറിഞ്ഞ സാര്‍ ......എനിക്കു കണ്ണൂകള്‍ അടയ്ക്കാനും വയ്യ..തുടക്കാനും വയ്യ.....
ആദു [ആര്‍ദ്ര ]എന്റെ മകള്‍ പറയുന്നു,,,ഞാന്‍ പൊളിറ്റിക്സ് എടുത്തതു പോറ്റി സാര്‍ ഉള്ളപ്പൊളായിരുന്നെംകില്‍ എന്നു...ചിന്താവിഷ്ടയായ സീതയിലെ ചില വരികള്‍ ചൊല്ലി പറയുന്നു...പോറ്റിസാര്‍ പറഞപ്പൊഴാ എനിക്കിതു ഉള്ളില്‍ കേറിയതു....
എന്റെ എല്ലാ സങ്കടവും പക്ഷെ .........

2 comments:

ഞാന്‍ ആചാര്യന്‍ said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

ശ്രീകുമാര്‍ കരിയാട്‌ said...

athe. potty sir addehathinte udalinekkaal valiya hrudayamulla aalaayirunnu. oru thavana kandavaril minnalkkodipole ninnukathunna manass. aa orma entethumaaanu.
pottisirinte shabdam evideyum muzhangunnu...